ഒറ്റവഴിയാകാശങ്ങൾ


ഒറ്റയടിപ്പാതകൾക്കൊരു ചരിത്രമുണ്ട്, ഉൻമാദിയുടെ ചങ്ങലപ്പാടു പോലെ

മുന്നിൽ ഉദയവും
പിന്നിൽ സുവർണ്ണാകാശവും

ഇന്നലെകൾ വൻമരമായി, 
കലയായി, കാടായി നിന്നിലേയ്ക്കൊഴുകി വരും.
കാറ്റിലുലയാത്ത
നിന്റെ ശിഖരങ്ങൾ,
കനലാകുന്ന കാലടികൾ

നിന്റെ യാത്രകൾക്ക് മടക്കങ്ങളില്ല
അവ ഒന്നിലും അലിയുന്നുമില്ല.
വിദൂര നക്ഷത്രം പോലെ എന്ന പാഴുപമയുമില്ല.
നിശ്ചലതയെ പിഴുതെറിയുന്ന ചലനങ്ങൾ മാത്രം

ഗതിയില്ലാത്ത നാട്ടുവഴികളിലെ
പുല്ലുകിളിർക്കാത്ത കോമരങ്ങൾ

Comments

Post a Comment

Popular posts from this blog

ഇരുളിനൊടുവിൽ ഇരുൾ മാത്രം.

കവിതയാകുന്നവൾ