ഇരുളിനൊടുവിൽ ഇരുൾ മാത്രം.


എങ്ങോ പൊട്ടിമുളച്ച കൂണുകൾ പോലെ, ലോകമറിയാതെ രണ്ട് പേർ സുഹൃത്തുക്കളാവുക എന്നാൽ, ഒരു നിതാന്ത ശൈത്യത്തെ നെഞ്ചിലേൽക്കുക എന്നർത്ഥം. 

രാവ് പകലാവുകയും, വീണ്ടും ഇരുളുകയും ചെയ്യുന്ന ചക്രവേഗങ്ങളിൽ, 
കൈമാറുന്ന ആത്മഹർഷങ്ങൾ,
മനസ്സിനെ നനുത്ത് പിൻമാറുന്ന ഉടൽ. 

ഒറ്റവഴിയാകാശങ്ങളുടെ നിറങ്ങൾക്കിടയിലും
ക്ഷണ വേഗത്തിൽ ചുരുങ്ങി പിടയുന്ന കാലം,  
ഹൃദയമിടറുന്ന പടവുകൾ

ശാശ്വതം എന്ന ദിശാസൂചിക, 
രണ്ടടിയപ്പുറം കൊടിയിറങ്ങുന്നു.
ഉത്സവ പറമ്പുകൾക്ക് മാത്രമറിയാവുന്ന ചില ശേഷിപ്പുകൾ.

വാക്കുകളുടെ പെരുമഴയെന്നാൽ
കടൽ മറന്ന് വെച്ച് പോയ നക്ഷത്രങ്ങൾ.
അതിൽ നീയും, നീയും മാത്രമാകുന്ന അമ്പരപ്പുകൾ
വീണ്ടും 
വീണ്ടും. 

ഒരു മഴയിൽ കുതിരാനുള്ളതേയുള്ളു ഈ വസന്തമെങ്കിൽ, പെണ്ണേ
നിനക്കെന്തിനീ ഇളവെയിൽ?

Comments

Popular posts from this blog

ഒറ്റവഴിയാകാശങ്ങൾ

കവിതയാകുന്നവൾ