മറയുവോളം

നീന്താൻ അറിയുന്നവർ കടലിലേയ്ക്ക് നടക്കരുത്
അവർ, മരങ്ങൾക്കിടയിൽ മുങ്ങിത്താഴാൻ ശ്രമിക്കുക
ചാഞ്ഞ് വരുന്ന ചില്ലകളേയോ
ചെറു കാറ്റിലകളെയോ കാണരുത്,
കണ്ണുകളെ കടലാക്കുക
കുഞ്ഞുനാളിലെ ഊഞ്ഞാൽ യാത്രകളിലെന്നോണം
വെളിച്ചത്തിന് കുറുകെ പറന്നുയരുക
കരിയിലകൾ, കരിയിലകൾ മാത്രമാണ്
നിന്നെ ആരും തിരികെ വിളിക്കാനില്ല
കായലും കടലും എന്നോണം
നീയും ആകാശമാവുക.
മറയുക.
അതിർത്തികൾ താണ്ടുമ്പോൾ
താഴെ നിലാവു കാണാം
നടന്നിറങ്ങിയ വഴികൾ പാതിയിൽ കുന്നായി മാറിയതു കണ്ടാൽ
നീ തിരികെ പോരുക
ഒരു അഭയാർത്ഥിയുടെ യുഗം കഴിഞ്ഞെങ്കിൽ, മടങ്ങുക
കാട്ടിലേയ്ക്ക്, പച്ചയുടെ രതിമൂർച്ചകളിൽ നീ ഒരു മറവിയാവുക

Comments

Popular posts from this blog

ഒറ്റവഴിയാകാശങ്ങൾ

ഇരുളിനൊടുവിൽ ഇരുൾ മാത്രം.

കവിതയാകുന്നവൾ