ആവർത്തനങ്ങൾ

സഹസ്രാബ്ദങ്ങൾ ഒറ്റ പുക ചുരുളിൽ വിടരുന്ന ഒരു കാലമുണ്ട്.
അന്ന് നീ, ഇന്നും നീ
അരയാലുപോലെ.
വലിയ ചതിപ്പുകളുടെ ഒത്ത മധ്യം.
കാലം കരുതിവെയ്ക്കുന്ന
ആവർത്തനങ്ങൾ.
നീണ്ട
വർത്തമാനങ്ങൾക്കൊടുവിൽ
പുറപ്പെട്ട് പോകുന്ന വാക്കുകൾ, തുന്നൽ വിട്ട
വിരലടുപ്പങ്ങൾ
സ്വന്തമാക്കാനാഗ്രഹിച്ച
കണ്ണടയ്ക്കുന്ന പാവയ്ക്കും
ഇന്നവനിലെ അന്ധതയ്ക്കും
ഒരേ രുചി

Comments

Popular posts from this blog

നാൾവഴികൾ

ഇരുളിനൊടുവിൽ ഇരുൾ മാത്രം.

പ്രേരണകൾക്ക് പറയുവാനുള്ളത്