മദ്ധ്യേയിങ്ങനെയിങ്ങനെ
പുഴയറിയാതെ, ഒരു തോണിയിൽ നിന്ന്, മറ്റൊന്നിലേയ്ക്ക് മാറിക്കയറണം
ശ്വാസം പോലെ ഓളങ്ങൾ,
കാൽവെപ്പുകളുടെ താളം.
കരയിലേയ്ക്ക് മടങ്ങുന്ന തോണിയിൽ ബാക്കിയാകുന്ന നിലാവ്.
ഒഴിഞ്ഞ മാറിടങ്ങൾ, നിനയ്ക്കാത്ത രാവുകൾ.
കരുതിവെച്ച സന്ധ്യകൾ.
പുഴയറിയാത്ത യാത്രയിൽ
ദൂരക്കാഴ്ച്ചകളിലെ അപേക്ഷിക്ക സിദ്ധാന്തങ്ങൾ,
നേരമിരുളാത്ത രാപ്പകലുകൾ
വസന്തം, വാക്കായി
മുനയായി,
ഒരാൾരൂപം.
വീണ്ടും, യാത്രയിലിടനേരം
കാറ്റിലുഴയുന്ന തോണികൾ.
നിറച്ചാർത്തുകൾ.
പുഴ തേടുന്ന തോണി
ഓളങ്ങൾ തേടും പുഴ
Comments
Post a Comment