ഏകാകിയുടെ മാതൃകകൾ
സ്വയംഭോഗത്തിനൊടുവിൽ പുകയില ഗന്ധമായി രൂപാന്തരപ്പെടുന്നവൾ ഏകാന്തയുടെ ഉപമ പേറുന്നു.
അവളിലേയ്ക്ക് സ്വരുക്കൂടുന്ന ദിക്കുകൾ, അടർന്നു വീണ കാലടികളുടെ ദൂരത്തെ സ്വന്തം തോലിൻപുറത്ത്
അടയാളപ്പെടുത്തുന്നു.
ഒറ്റപദങ്ങൾ കണ്ടെത്താനാകാത്ത സങ്കീർണതകൾ, ആകാശവും ഭൂമിയും അവയുടെ പേറുകളും
കണ്ണിലുടക്കുന്ന ജലകണത്തെ കനൽ ചുവപ്പിന്റെ കാഴ്ച്ചയാക്കുക
കടലിലേയ്ക്കുള്ള ദൂരത്തെ
ചാലു വെട്ടി തെളിക്കുക
നിന്നിലേയ്ക്ക് നീ വന്ന് നിറയുമ്പോൾ, വാക്കുകൾക്ക് അർത്ഥാന്തരം വന്നുവെന്ന് നീ തിരിച്ചറിയും.
ആഴമില്ലാ കയത്തിൽ മുങ്ങി മരിക്കേണ്ടി വരുന്നതിന്റെ വ്യർത്ഥ സൂചകം, ഓരോ ഇംഗിതവും
കടൽ കാക്കകൾ പിൻ വാങ്ങിയ നിശയിൽ, നിന്നിലെ ചുവപ്പിന് കാടെരിയുന്ന മണമായിരുന്നു
Comments
Post a Comment