മടക്കമില്ലാത്ത യാത്രകൾ

വേനലിന്റെ കാൻവാസിലെ ഉണങ്ങിയ ചെമ്പൻ വരകളിൽ നിന്നടർന്നു വീഴുന്ന ബിന്ദുക്കൾ,
ഒന്നിനു പിറകെ ഒന്നായി
പറന്നകലുന്ന പക്ഷിക്കൂട്ടം.

സന്ധ്യയുടെ മണമെന്നാൽ, ജനാലയിൽ നിന്ന് കടലിലേയ്ക്കുള്ള ദൂരം.
ഓരോ കാറ്റും ഓരോ കാലം
ചിലപ്പോൾ ഒന്നിനു മേലെ ഒന്നായി മുഖങ്ങൾ, നീയും നിന്റെ ആവർത്തനങ്ങളും

ഉത്ഭവങ്ങൾക്കും യാഥാർത്ഥ്യത്തിനും ചരിത്രമില്ലാത്ത പക്ഷം,  വിഭ്രാന്തികൾ
കാട്ടിലേയ്ക്കുള്ള മടക്കങ്ങളുടെ ഉപമപേറാത്ത
സത്യാനന്തരം.

കല്ലിച്ച മുലഞെട്ടുകൾ, ഒഴുക്കാത്ത ദ്രാവകം, നിന്റെ വിശപ്പ്
എന്റെയും.

Comments

Popular posts from this blog

ഒറ്റവഴിയാകാശങ്ങൾ

ഇരുളിനൊടുവിൽ ഇരുൾ മാത്രം.

കവിതയാകുന്നവൾ