നിശ്ചലത

ഒടുവിൽ നീ കണക്കെടുക്കുമ്പോൾ,
നഷ്ട്ടങ്ങളെക്കുറിച്ച് ചിന്തിക്കയരുത്
കായലിൽ നിന്ന് കടലിലേയ്ക്കുള്ള ദൂരമത്രേ നിന്റെ ചേതനയും നിശ്ചലതയ്ക്കുമിടയിൽ.

വേനൽമഴയോളം അപ്രതീക്ഷിതം, മനുഷ്യർ കൊഴിയുന്ന മാത്രകൾ

നീ തേടിയ തുരുത്തുകൾ
പ്രളയത്തിനു മീതെ ഒഴുകുന്ന രാജ്യങ്ങൾ. 
എഴുത്തിനൊടുവിലെ 
മറവി പോലെ, പെയ്തൊഴിഞ്ഞ 
മേഘം പോലെ, 
നിശ്ചലത.

വാക്കുകൾ, വർണ്ണങ്ങൾ 
വഴിയിലുപേക്ഷിച്ചു പോരുന്ന കുഞ്ഞുങ്ങൾ. 

ഹൃദയമുള്ള ഭ്രാന്തിനുമീതെ പറക്കുന്ന, മിടുപ്പുകെട്ട ആലസ്യങ്ങൾ
കരയിലേയ്ക്ക് അടുക്കുവാൻ മടിക്കുന്ന കപ്പലുകൾ സാദ്ധ്യമാക്കുന്ന മുങ്ങാങ്കുഴികൾ
കെട്ടിക്കിടപ്പിൽ ചണ്ടിയാകുന്ന,
ജീവനോടെ മരണപ്പെടുന്ന പ്രണയങ്ങൾ.

Comments

Popular posts from this blog

ഒറ്റവഴിയാകാശങ്ങൾ

ഇരുളിനൊടുവിൽ ഇരുൾ മാത്രം.

കവിതയാകുന്നവൾ