ജലത്തിനുമീതെ പതിയുന്ന നിഴലുകൾ


ദീർഘഭാഷണങ്ങൾ ചെന്നിറങ്ങുന്നത്  മഞ്ഞുറഞ്ഞ മൗനങ്ങളിലേയ്ക്കാണ്.
മഞ്ഞിലകൾ അടർന്ന് കാറ്റിലാടിപതിയും പോലെ,
ഉറുമ്പുകൾ സന്ധിചേരും പോലെ, തികച്ചും  നിസ്സംഗമായി
മനസ്സടർന്ന വാക്കുകൾ മണ്ണിൽ
പൂഴ്ന്ന് കിടക്കും.

ഓരോ യാത്രയ്ക്കും എത്തിപ്പെടാനാവാത്ത ദൂരങ്ങളുണ്ട്.
കാൽപ്പാടുകൾ മാത്രമവശേഷിക്കുന്ന ഇരവുകൾ
മലയിറങ്ങുന്ന ജടാധാരികൾ കരുതുന്ന ആകസ്മികതകൾ.

യാത്രയിലുടനീളം വീശുന്ന തണുത്ത കാറ്റ്,
നിറഞ്ഞ വേനലിൽ നിന്നടർന്നു വീണ മാമ്പൂവുകൾ,
സന്ധ്യയിൽ നിന്ന് സന്ധ്യയിലേയ്ക്ക് കൂറ് മാറുന്ന ആകാശച്ചുവപ്പ്

അവൾ
കാട്ടിലേയ്ക്കുള്ള വഴിയിൽ കാടായി മാറുന്നവൾ.

Comments

Popular posts from this blog

ഒറ്റവഴിയാകാശങ്ങൾ

ഇരുളിനൊടുവിൽ ഇരുൾ മാത്രം.

കവിതയാകുന്നവൾ